ഞാന്‍ ഒത്തിരി ഒത്തിരി സ്വപ്നങ്ങള്‍ കാണുന്നു... എനിക്കു ചുറ്റുമുള്ള എന്റെ ലോകത്തേപ്പറ്റി സര്‍വ്വ ജീവജാലങ്ങളും ഞാനും തമ്മിലുള്ള ആത്മബന്ധത്തേപ്പറ്റി.... ഒരു ചിത്രകാരനല്ലാതായി പോയതിന്റെ ദുഃഖം എന്റെ കഴിവില്ലായ്മകള്‍.... ആത്മാര്‍ത്ഥതയും ആത്മബന്ധവുമില്ലാത്ത സൗഹൃദങ്ങളുടെ ഈ ലോകത്ത് കാപട്യങ്ങളുടെ രുചിഭേദങ്ങളറിയാത്ത കുറെ ജീവികള്‍..! മനസ്സിന്റെ വ്യാകുലതകളെ മറന്ന് പ്രകൃതിയുടെ സ്വച്ഛന്ദതയില്‍ ഇത്തിരിനേരം അവര്‍ക്കൊപ്പം കൂടാന്‍ കഴിയുന്നത്  രസകരമാണ്. ആഹ്ലാദകരമായ അനുഭവങ്ങളുടെ നേര്‍ കാഴ്ചകള്‍ ... സ്വാര്‍ത്ഥത നിറഞ്ഞ ഈ ലോകത്ത്  ഇതൊന്നും എന്റേതുമാത്രമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ പ്രകൃതിയെ സ്നേഹിക്കുന്ന എല്ലാ നല്ല മനുഷ്യര്‍ക്കുമായി സമര്‍പ്പിക്കട്ടെ...
Visit My Face book page : Click here